Sunday, March 15, 2026 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

എ.ടി.എം. കാര്‍ഡെടുത്തത്‌ ചോദ്യം ചെയ്‌തു; അപ്പുപ്പന്റെ തലയ്‌ക്ക്‌ വെട്ടി ചെറുമകന്‍

uploads/news/2026/01/818437/Crime.jpg

ആലപ്പുഴ: എ.ടി.എം. കാര്‍ഡെടുത്തത്‌ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അപ്പുപ്പന്റെ തലയ്‌ക്ക്‌ വെട്ടി പരുക്കേല്‍പ്പിച്ച്‌ ചെറുമകന്‍. ആക്രമണം തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്‌ക്കും ആക്രമണമേറ്റു. സംഭവത്തില്‍ കളര്‍കോട്‌ താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കളര്‍കോട് വാര്‍ഡില്‌ താന്നിപ്പള്ളിവേലി വീട്ടില്‌ ഉണ്ണികൃ ഷ്‌ണന്‌ (71), മകന്‍ വിമല്രാജ്‌ (51), എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ചൊവ്വാഴ്ച രാത്രി 7. 45ന്‌ കളര്‍കോട്ക്ഷേത്രത്തിന്‌ സമീപത്തെ വീട്ടിലായിരുന്നു സംഭവം. എ.ടി.എം. കാര്‍ഡ്‌ എടുത്തതിനെ ഉണ്ണികൃഷ്‌ണന്‌ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഉണ്ണികൃഷ്‌ണന്റെ തലയ്‌ക്കിട്ട്‌ രണ്ടുതവണ വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു.

ഇതു തടയാനെത്തിയ പിതാവ്‌ വിമല്‍ രാജിനെ ഇരുമ്പുപൈപ്പ്‌ ഉപയോഗിച്ച്‌ തലയ്‌ക്കിട്ട്‌ പ്രതി അടിച്ചു. രണ്ടാമത്തെ അടി തടയാന്‍ ശ്രമിക്കവേ വിമല്‍രാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്‌ഥിയും പ്രതി ഒടിച്ചു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW