Sunday, March 15, 2026 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

പോക്‌സോ കേസില്‍ 20 വര്‍ഷം തടവും 40000 രൂപ പിഴയും

കോഴിക്കോട്‌: പോക്‌സോ കേസിലെ പ്രതിക്ക്‌ 20 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോഴിക്കോട്‌ അതിവേഗ പോക്‌സോ കോടതി. തൃശൂര്‍ വടക്കേകാട്‌ സ്വദേശി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബഷീര്‍ അഹമ്മദി (66)നെയാണ്‌ കോടതി ശിക്ഷിച്ചത്‌. വിദ്യാര്‍ഥിനിയോട്‌ പ്രതി ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍വച്ചും തൃശൂരിലുള്ള പ്രതിയുടെ വീട്ടില്‍വച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന്‌ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചേവായൂര്‍ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ആഗേഷ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ശ്രീരാഗ്‌ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW