-->
തിരുവനന്തപുരം: ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്‌ടികള്‍ക്കായി കേരള നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ (2025) പ്രഖ്യാപിച്ചു. അച്ചടിമാധ്യമ വിഭാഗത്തില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് മാതൃഭൂമി യാത്ര മാഗസിനിലെ സൂരജ് ടി (കപാലിയുടെ നൃത്തം, മത്തവിലാസം കൂത്ത് എന്ന ഫീച്ചര്‍) നേടി. ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ദേശാഭിമാനിയിലെ പി.വി. ജിജോയ്‌ക്കും (മാലിന്യമല്ല മാണിക്യം എന്ന റിപ്പോര്‍ട്ട്) ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് മെേ്രടാവാര്‍ത്തയിലെ എം.ബി. സന്തോഷിനു (സഭയിലെ ചോദ്യങ്ങള്‍, ഉത്തരങ്ങളും എന്ന ലേഖനം) മാണ്.
ദൃശ്യമാധ്യമ വിഭാഗത്തില്‍ സി. അച്യുത മേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്‌ജു രാജും (മേളപ്പെരുമയുടെ നെറ്റിപ്പട്ടങ്ങള്‍ എന്ന പരിപാടി), കെ.ആര്‍. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസിലെ ബിജു കെ.എമ്മും (നീതി ആര് നല്‍കും എന്ന റിപ്പോര്‍ട്ട്) അര്‍ഹരായി.
50,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. പുരസ്‌കാര വിതരണം കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ വേദിയില്‍ സ്‌പീക്കര്‍ നിര്‍ഹിക്കും. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു. ചെയര്‍മാനും പി. എസ്. രാജശേഖരന്‍, ആലങ്കോട് ലീലാകൃഷ്‌ണന്‍, സരസ്വതി നാഗരാജന്‍, കെ.കെ. ഷാഹിന എന്നിവര്‍ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്‌ണകുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.