-->
മുഹമ്മ: സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ സ്‌റ്റേഷന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. മുഹമ്മ പതിനൊന്നാം വാര്‍ഡ് പള്ളിത്തറയില്‍ സന്തോഷ് കുമാറാ(44)ണു മരിച്ചത്. മുഹമ്മ പോലീസ് സ്‌റ്റേഷന്റെ മുകളിലത്തെ നിലയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കളര്‍കോട് സ്വദേശിയായ സന്തോഷ് രണ്ടുവര്‍ഷമായി മുഹമ്മ സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരുമണിയോടെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വിസ്‌റ്റ് നടത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണെന്ന് സംശയിക്കുന്നു. ഭാര്യ: രേഖാ മോള്‍. മക്കള്‍: മാളവിക( ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി), മിത്ര (മുഹമ്മ ഗവ.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി.)