-->
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയ്‌ക്ക് തലസ്‌ഥാന നഗരത്തിന്‍റെ അന്ത്യാഞ്‌ജലി.മുടവന്‍മുകളിലെ കേശവദേവ് റോഡിലെ ഹില്‍വ്യൂ വീട്ടില്‍ അമ്മയെ അവസാനമായി കാണാന്‍ വന്‍ ജനാവലി ഒഴുകി എത്തി.
ഇന്നലെ വൈകീട്ട് വീട്ടുവളപ്പില്‍ ഭര്‍ത്താവ് വിശ്വനാഥന്‍ നായരും മകന്‍ പ്യാരിലാലും അന്തി വിശ്രമം കൊള്ളുന്നതിന്റെ സമീപത്തു ശാന്തകുമാരിയമ്മയുടെ സംസ്‌ക്കാരം നടന്നു. വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.