Wednesday, March 18, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Wednesday 31 Dec 2025 11.37 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉയര്‍ന്ന തലത്തിലുള്ള പേരുകളിലേയ്ക്കുള്ള അന്വേഷണം ഒഴിവാക്കി എസ്‌.ഐ.ടി., തട്ടിപ്പ് ശൃംഖലയ്‌ക്ക്‌ രാഷ്‌ട്രീയ സംരക്ഷണം ?

സംഘടിത ശൃംഖലയുടെ സാന്നിധ്യം വ്യക്‌തമായിട്ടും, നിര്‍ണായക പേരുകളിലേക്ക്‌ അന്വേഷണം നീങ്ങുന്നില്ലെന്നതാണ്‌ രാഷ്‌ട്രീയ തലത്തിലെ പ്രധാന വിമര്‍ശനം. ശൃംഖലയ്‌ക്ക്‌ രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു
Kerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിര്‍ണായക പേരുകളിലേക്ക്‌ അന്വേഷണം നീളുന്നില്ലെന്നു വിമര്‍ശനം. പ്രതികളുടെ മൊഴികളില്‍ വ്യക്‌തമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടും ഉയര്‍ന്ന തലത്തിലുള്ള ബന്ധങ്ങളിലേക്കു കടക്കാന്‍ എസ്‌.ഐ.ടി. തയാറായിട്ടില്ല.

കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ മൊഴികള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ അന്വേഷണ സംഘം. സാമ്പത്തിക ഇടപാടുകള്‍, ഫോണ്‍കോള്‍ രേഖകള്‍, ഇടനിലക്കാരുടെ സഞ്ചാര വിവരങ്ങള്‍ എന്നിവ പരിശോധിച്ചപ്പോള്‍ സംഘടിത ശൃംഖലയുടെ സാന്നിധ്യം വ്യക്‌തമായിട്ടും, നിര്‍ണായക പേരുകളിലേക്ക്‌ അന്വേഷണം നീങ്ങുന്നില്ലെന്നതാണ്‌ രാഷ്‌ട്രീയ തലത്തിലെ പ്രധാന വിമര്‍ശനം.

തമിഴ്‌നാടും കേരളവും കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ ശൃംഖലയാണ്‌ സ്വര്‍ണത്തിന്റെ നീക്കത്തിനു പിന്നിലെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, ആ ശൃംഖലയ്‌ക്ക്‌ രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു. എന്നാല്‍, അത്തരമൊരു സാധ്യത പരിശോധിക്കാന്‍ എസ്‌.ഐ.ടി. തയാറായിട്ടില്ല. ഇതിനു പിന്നില്‍ സര്‍ക്കാരിന്റെ ഇടപെടലാണെന്നു സംശയം.

ശബരിമല പോലൊരു പ്രധാന വിശ്വാസകേന്ദ്രത്തില്‍ നടന്ന സ്വര്‍ണക്കൊള്ള വ്യക്‌തിഗത കുറ്റകൃത്യമായി ചുരുക്കാനാവില്ലെന്ന വാദമാണുയരുന്നത്‌. ക്ഷേത്രസുരക്ഷയിലെ വീഴ്‌ച, അന്വേഷണത്തിലെ മന്ദഗതി, ചില നിര്‍ണായക മൊഴികള്‍ ഒഴിവാക്കപ്പെടുന്ന രീതി ഇവയെല്ലാം വിമര്‍ശിക്കപ്പെടുന്നുണ്ട്‌. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്‌തതും വിവാദമായിട്ടുണ്ട്‌.

സുനില്‍ ജെ. സണ്ണി

Ads by Google
Ads by Google
LATEST NEWS
TRENDING NOW