Wednesday, March 18, 2026 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 07.26 PM

2026നെ വരവേറ്റ് ലോകം, പുതുവത്സരം ആദ്യം പിറന്നത് കിരിബാത്തി ദ്വീപിൽ

ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്
uploads/news/2025/12/818404/6.gif
photo - facebook

026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവത്സരം പിറന്നത്. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന പ്രദേശങ്ങളിലൊന്നാണ് കിരിബാത്തി.

ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് സമൂഹത്തിൽ ഏകദേശം 1,16,000 ജനസംഖ്യയുണ്ട്. 1979ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണ് ഈ രാജ്യം . തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി.

മണിക്കൂറുകളുടെ ഇടവേളയിൽ ഓസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ഇന്ത്യ, ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷമെത്തും. അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാൻഡ്, സമോവ എന്നിവിടങ്ങളിലാകും അവസാനം പുതുവർഷമെത്തുക.

Ads by Google
Wednesday 31 Dec 2025 07.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW