Wednesday, March 18, 2026 Last Updated 43 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 06.41 PM

മലബാറിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ?; വെള്ളാപ്പള്ളി പറഞ്ഞതിലെ വസ്തുതയെന്ത്

uploads/news/2025/12/818401/5.gif
photo - facebook

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ . മലബാര്‍ പ്രദേശത്ത് മൂന്ന് ജില്ലകളില്‍ ഞങ്ങള്‍ക്ക് എന്തുണ്ട് എന്നായിരുന്നു നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതിന് പിന്നാലെ വെള്ളാപ്പള്ളി പ്രകോപിതനാകുകയും മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് തട്ടി മാറ്റുകയും ചെയ്തു.

മലബാറിലെ മൂന്ന് ജില്ലകളില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാദത്തില്‍ വസ്തുതയുണ്ടോ?

വര്‍ക്കലയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ വസ്തുതയെന്താണ്?. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മലബാറിലെ ജില്ലകളില്‍ എസ്എന്‍ഡിപി യോ?ഗം നടത്തുന്ന കോളേജുകളുണ്ട്.

കാസര്‍കോട് കാലിച്ചാനടുക്കത്ത് എസ്എന്‍ഡിപിയുടെ കീഴില്‍ ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നിലവിലുണ്ട്. 2003ലാണ് ഈ കോളേജ് നിലവില്‍ വരുന്നത്. കാസര്‍കോട് ജില്ലയിലെ ?ഗ്രാമീണ മേഖലകളിലെ ?ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് കോളേജ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലും എസ്എന്‍ഡിപിയുടെ കോളേജുണ്ട്. എസ്എന്‍ഡിപി യോ?ഗത്തിന്റെ കീഴിലുള്ള കണ്ണൂര്‍ എസ് എന്‍ കോളേജ് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്. ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യപ്പെട്ടത് 1960ലാണ്. വയനാട് ജില്ലയിലെ കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയിലും എസ്എന്‍ഡിപിയുടെ കീഴില്‍ കോളേജുണ്ട്. എസ്എന്‍ഡിപി യോ?ഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇവിടെ ആരംഭിച്ചത് 1995ലാണ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയുമായ ആര്‍ ശങ്കറിന്റെ പേരിലാണ് എസ്എന്‍ഡിപി നടത്തുന്ന കോളേജുള്ളത്. ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോ?ഗം കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് വരുന്നത്. 1995ലാണ് ആര്‍ എസ് എം എസ്എന്‍ഡിപി കോളേജ് സ്ഥാപിച്ചത്. കോഴിക്കോട് ജില്ലയില്‍ തന്നെ മറ്റൊരു കോളേജും എസ്എന്‍ഡിപി യോ?ഗത്തിന് കീഴിലുണ്ട്. കോഴിക്കോട് ചേളന്നൂരിലാണ് ശ്രീനാരായണ ?ഗുരു കോളേജ് 1968ലാണ് സ്ഥാപിതമാകുന്നത്. ആര്‍ ശങ്കര്‍ മുന്‍കൈ എടുത്താണ് ഈ കോളേജ് സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും എസ്എന്‍ഡിപി യോ?ഗത്തിന്റെ കീഴിലുള്ള കോളേജുണ്ട്. എസ്എന്‍ഡിപി യോ?ഗം ശതാബ്ദി സ്മാരക കോളേജ് 2002ലായിരുന്നു സ്ഥാപിച്ചത്. എസ്എന്‍ഡിപി യോ?ഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാ?ഗമായാണ് കോളേജ് സ്ഥാപിക്കപ്പെട്ടത്.

Ads by Google
Wednesday 31 Dec 2025 06.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW