Thursday, March 12, 2026 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 01.15 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍പ്രകാശിനെയും ചോദ്യം ചെയ്യും ; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പ്രതികരണം

uploads/news/2025/12/818365/adoor-prakash.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ ചോദ്യം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും എസ്‌ഐടി നോട്ടീസ് കിട്ടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവുമില്ലെന്നും പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനാണ് അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്യുന്നത്.

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. തനിക്ക് പോറ്റിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അടൂര്‍പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ നടന്ന പരിപാടിയ്ക്കിടെയാണ് പോറ്റിയെ കാണുന്നതെന്നും അയാള്‍ ഒരു കാട്ടുകള്ളന്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതേസമയം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് സോണിയാഗാന്ധിയെ കാണാനായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് അവസരം ഒരുക്കികൊടുത്തത് എന്ന വിവരവും എസ്‌ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പോറ്റി നല്‍കുന്ന മൊഴി നിര്‍ണായകമാകും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുടെ മൊഴിയിലെ കാര്യങ്ങളും പോറ്റിയില്‍ നിന്നും ശേഖരിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി , സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി,സ്വര്‍ണവ്യാപാരിയും ജ്വല്ലറി ഉടമയും ആയ ഗോവര്‍ദ്ധന്‍ എന്നിവരെയാണ് കൊല്ലം വിജിലന്‍സ് കോടതി ഒരു ദിവസത്തേയ്ക്ക് എസ്‌ഐടി കസ്റ്റഡിയില്‍ നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW