-->
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. തിരുവനന്തപുരത്തെ കോളേജ് പഠനകാലത്ത് അമ്മ പ്രകടിപ്പിച്ച സ്‌നേഹം ഓര്‍ത്തെടുത്തുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു.
‘അവര്‍ എന്റെ ജേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളേജ് പഠനകാലത്ത് അവര്‍ എനിക്ക് നല്‍കിയ സ്‌നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവര്‍ സമ്മാനിച്ചു. അതിലേറെ നല്ലൊരു മനുഷ്യനെക്കൂടി അവര്‍ വളര്‍ത്തിയെടുത്തു. അമ്മയുടെ സ്‌നേഹം ലാലിന്റെ ഓരോ ചുവടവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദു:ഖത്തില്‍ ലാലിനൊപ്പം നില്‍ക്കുന്നു ’അദ്ദേഹം കുറിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി എളമക്കരയിലെ വസതിയില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്‌കാരം.