-->
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയ്ക്ക് ഇരയായെങ്കിലും മാസങ്ങള്‍ക്ക് അപ്പുറത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി നയിക്കും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. പിണറായിയുടെ മൂന്നാം ഊഴം ലക്ഷ്യമിട്ട് രണ്ടു ടേം നിബന്ധന എടുത്തുമാറ്റി. ഏതെങ്കിലും മാറ്റം പിണറായിയുടെ വ്യക്തിപരമായി മാത്രമാകും.
തദ്ദേശഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം നേതൃയോഗത്തിലാണ് നിര്‍ദ്ദേശം. രണ്ടു ടേം കഴിഞ്ഞ പിണറായിക്ക് ഇളവ് നല്‍കുന്നതിനൊപ്പം പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലൂം നേതൃത്വം അത് പരിഗണിച്ചതേയില്ല.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനേകം നിര്‍ദേശമാണ് പ്രാദേശിക നേതാക്കള്‍ക്ക് ഉള്ളത്. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിര്‍ദേശമുണ്ട്. താഴെത്തട്ടില്‍ നന്നായി പെരുമാറുന്നവര്‍ ഉളളതുകൊണ്ടാണ് വലിയ തകര്‍ച്ച ഉണ്ടാകാതിരുന്നത്. പ്രാദേശിക നേതാക്കള്‍ക്കെതിരായ അഴിമതി ആക്ഷേപത്തില്‍ ഉപരി കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്. സഹകരണബാങ്ക് അഴിമതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനം.