Sunday, March 15, 2026 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചു

uploads/news/2025/12/818239/k3.jpg

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടില്‍വച്ചായിരുന്നു വേര്‍പാട്‌. പക്ഷാഘാതത്തെത്തുടര്‍ന്ന്‌ 10 വര്‍ഷമായി ചികിത്സയിലായിരുന്നു. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ്‌ ചികിത്സ നടത്തിയിരുന്നത്‌. അമ്മയുടെ രോഗം ഗുരുതരമായതിനാല്‍ മോഹന്‍ലാല്‍ സ്‌ഥലത്തുണ്ടായിരുന്നു. രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നിന്‌ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ നടക്കും.
മരണവിവരം അറിഞ്ഞ്‌ മമ്മൂട്ടി ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും മന്ത്രി പി. രാജീവ്‌, ഹൈബി ഈഡന്‍ എം.പി. തുടങ്ങിയവരും കൊച്ചിയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
14 വര്‍ഷമായി രോഗാവസ്‌ഥയിലായിരുന്ന ശാന്തകുമാരിയമ്മയ്‌ക്ക്‌ മൂന്നു മാസം മുന്‍പാണ്‌ രോഗം മൂര്‍ച്‌ഛിച്ചത്‌. തിരുവനന്തപുരത്തെ മുടവന്‍മുഗളിലെ കേശവദേവ്‌ റോഡിലുള്ള ഹില്‍ വ്യൂ വീട്ടിലാണ്‌ അവര്‍ കൂടുതല്‍ കാലം താമസിച്ചിരുന്നത്‌. പക്ഷാഘാതം ബാധിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ മോഹന്‍ലാല്‍ അമ്മയെ എറണാകുളത്തേക്ക്‌ കൊണ്ടുവരികയായിരുന്നു.
കേരള സര്‍ക്കാരില്‍ നിയമ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച പരേതനായ വിശ്വനാഥന്‍ നായരുടെ ഭാര്യയാണ്‌ പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശാന്തകുമാരി.
പരേതനായ പ്യാരേ ലാല്‍ ആണ്‌ മറ്റൊരു മകന്‍. ശാന്തകുമാരിയുടെ 89-ാം പിറന്നാള്‍ ദിവസം എളമക്കരയിലെ വീട്ടില്‍ വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്‌ക്കാരം പങ്കുവയ്‌ക്കാന്‍ കഴിഞ്ഞതാണ്‌ ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്‌. ലോകത്ത്‌ എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന്‌ മാതൃദിനത്തില്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ പേര്‌ നല്‍കിയത്‌ അച്‌ഛന്റെയും അമ്മയുടെയും പേര്‌ ചേര്‍ത്തതാണ്‌.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW