Sunday, March 15, 2026 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

ചോദ്യംചെയ്യല്‍ വൈകിപ്പിച്ചത്‌ സര്‍ക്കാരിന്റെ ഇടപെടല്‍: സണ്ണി ജോസഫ്‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പു ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിനെയും ചോദ്യംചെയ്യാതിരിക്കാന്‍ അന്വേഷണസംഘത്തിനു മേല്‍ സര്‍ക്കാരിന്റെ ശക്‌തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ. ആരോപിച്ചു. കടകംപള്ളിയെ ചോദ്യംചെയ്‌തതു പരമ രഹസ്യമാക്കി വയ്‌ക്കാന്‍ അന്വേഷണസംഘത്തിനു നിര്‍ദ്ദേശം നല്‍കിയത്‌ ആരാണെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ ശക്‌തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അന്വേഷണം ഇത്രപോലും മുന്നോട്ടുപോകില്ലായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളായ നേതാക്കളെ സി.പി.എമ്മും സര്‍ക്കാരും തുടര്‍ച്ചയായി സംരക്ഷിക്കുന്നതു
പ്രതിഷേധാര്‍ഹമാണ്‌. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും തയാറല്ലെന്നാണു കഴിഞ്ഞ ദിവസവും സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്‌. ശബരിമലയില്‍നിന്നു മോഷ്‌ടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉന്നതരിലേക്ക്‌ അന്വേഷണം എത്താനുണ്ടെന്നു ഹൈക്കോടതി ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കിയിട്ടും അതിലും നടപടിയില്ല-അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW