-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണ് രഹസ്യമാക്കി വച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കടകംപള്ളിയെ ചോദ്യംചെയ്യുന്നതു തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ചോദ്യംചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിക്കൊണ്ടു പോകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതു സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പിന്നീടു കോടതിയും ശരിവച്ചു.
അന്വേഷണം മന്ദഗതിയിലാക്കിയെന്നാണ് കോടതി വിമര്‍ശനം. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി ബന്ധമുള്ളതുകൊണ്ടു കടകംപള്ളിയെ ചോദ്യംചെയ്യാതിരിക്കാനാകില്ല. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും അംഗങ്ങളുമായും ബന്ധപ്പെടുത്തിയതില്‍ കടകംപള്ളി സുരേന്ദ്രനു പങ്കുണ്ട്. അത് ഇപ്പോള്‍ വ്യക്‌തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.