-->
കൊച്ചി: രണ്ടു സി.ഐമാരെക്കൂടി ഉള്‍പ്പെടുത്തി ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) വിപുലീകരിച്ചു. ഉദ്യോഗസ്‌ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നെന്നും അതിനാല്‍ കൂടുതല്‍ ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനു പിന്നാലെയാണിത്.
രണ്ട് ഉദ്യോഗസ്‌ഥരെ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്താമെന്ന് അവധിക്കാല ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ൈക്രംബ്രാഞ്ചിലെ സി.ഐമാരായ വി.പി. സുധീഷ്, ഡി. ഷിബുകുമാര്‍ എന്നിവരെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തി.
ഇതോടെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ അംഗബലം 10 ആയി ഉയര്‍ന്നു.
അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്.ഐ.ടിക്കു കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കും. ഇതിനു മുന്നോടിയായാണ് അന്വേഷണസംഘം വിപുലീകരിച്ചത്.