Sunday, March 15, 2026 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

മാര്‍ച്ച്‌ മൂന്നിലെ സി.ബി.എസ്‌.ഇ. പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ. 2026 ബോര്‍ഡ്‌ പരീക്ഷാ തിയതികളില്‍ മാറ്റം. മാര്‍ച്ച്‌ മൂന്നിനു നടത്താനിരുന്ന 10, 12 ക്ലാസുകളിലെ വിവിധ പരീക്ഷകളാണു മാറ്റിയത്‌. പത്താം ക്ലാസിലെ 13 വിഷയങ്ങളുടെ പരീക്ഷ മാര്‍ച്ച്‌ മൂന്നില്‍നിന്നു 11 ലേക്കു മാറ്റി. പന്ത്രണ്ടാം ക്ലാസിലെ നിയമ പഠന പരീക്ഷ ഏപ്രില്‍ 10 ന്‌ നടത്തും. മറ്റു പരീക്ഷകള്‍ നേരത്തെ നിശ്‌ചയിച്ച തിയതികളില്‍ തന്നെ നടത്തും.
പത്താം ക്ലാസിലെ ടിബറ്റന്‍, ജര്‍മ്മന്‍, നാഷണല്‍ കേഡറ്റ്‌ കോര്‍പ്‌സ്‌, ഭോട്ടി, ബോഡോ, തങ്‌ഖുല്‍, ജാപ്പനീസ്‌, ഭൂട്ടിയ, സ്‌പാനിഷ്‌, കാശ്‌മീരി, മിസോ, ബഹാസ മലായു, എലമെന്റ്‌സ്‌ ഓഫ്‌ ബുക്ക്‌ കീപ്പിംഗ്‌ ആന്‍ഡ്‌ അക്കൗണ്ടന്‍സി പരീക്ഷകളാണ്‌ മാര്‍ച്ച്‌ 11 ലേക്കു മാറ്റിയത്‌.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW