-->
തിരുവനന്തപുരം: മെഡിസെപ്പ് പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൊള്ളയടിക്കുകയാണെന്നു കെ.പി.എസ്.ടി.എ. ആരോപിച്ചു.
2022 മുതല്‍ പ്രതിമാസം 500 രൂപ വീതം ശമ്പളത്തില്‍നിന്ന് ഈടാക്കിയിട്ടും ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷയ്‌ക്കു യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മെഡിസെപ്പ് പദ്ധതി ഉപേക്ഷിക്കുകയോ ഓപ്‌ഷണല്‍ ആക്കുകയോ ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന സമയത്ത്, യാതൊരു കൂടിയാലോചനകളും ഇല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി 60% തുക വര്‍ധിപ്പിച്ച് 500ല്‍നിന്ന് ഒറ്റയടിക്ക് 810 രൂപയാക്കി മാറ്റിയ സര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നു കെ.പി.എസ്.ടി.എ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സംസ്‌ഥാന വ്യാപകമായി വിചാരണ സദസുകള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുറ്റ വിചാരണ സദസ് സംസ്‌ഥാന പ്രസിഡന്റ് കെ. അബ്‌ദുള്‍ മജീദ് ഉദ്‌ഘാടനം ചെയ്‌തു.