Sunday, March 15, 2026 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

ശബരിമലയില്‍ മകരവിളക്ക്‌ തീര്‍ഥാടനത്തിന്‌ ആരംഭം

ശബരിമല: മകരവിളക്ക്‌ തീര്‍ഥാടനത്തിനായി ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ ശബരിമല നടതുറന്നു.
ക്ഷേത്രം തന്ത്രി മഹേഷ്‌ മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിയാണു നടതുറന്നത്‌. തുടര്‍ന്ന്‌ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍നിന്ന്‌ ഏറ്റുവാങ്ങിയശേഷം മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത്‌ മാളികപ്പുറം ശ്രീകോവില്‍ തുറന്നു.
മേല്‍ശാന്തി ആഴിയില്‍ അഗ്നി പകര്‍ന്നതിനുശേഷം അയ്യപ്പഭക്‌തര്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തി. ശബരിമല എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ ഒ.ജി. ബിജു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എസ്‌. ശ്രീനിവാസ്‌ തുടങ്ങിയവര്‍ ദര്‍ശനത്തിനെത്തി.
മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബര്‍ 27 ന്‌ നട അടച്ചിരുന്നു. ജനുവരി 14 നാണ്‌ മകരവിളക്ക്‌.
ജനുവരി 19 ന്‌ രാത്രി 11 വരെ തീര്‍ഥാടകര്‍ക്ക്‌ ദര്‍ശനം സാധ്യമാകും. ജനുവരി 20 ന്‌ രാവിലെ 6.30 ന്‌ നടയടയ്‌ക്കും.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW