Sunday, March 15, 2026 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

എല്ലാവരെയും പിടികൂടട്ടെ: ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറിന്‌ ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്നു ഹൈക്കോടതി. ജാമ്യാപേക്ഷ അവധിക്കുശേഷം പരിഗണിക്കും. കേസില്‍ അറസ്‌റ്റിലായ കര്‍ണാടകയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ ജാമ്യഹര്‍ജിയും അവധിക്ക്‌ ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച്‌ ഹര്‍ജി പരിഗണിക്കവേ പറഞ്ഞു.
വിജിലന്‍സ്‌ കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ്‌ എ. പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട്‌ ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. അന്വേഷണം തണുപ്പന്‍ രീതിയലല്ലേ എന്ന്‌ മറ്റൊരു ബെഞ്ചിന്റെ പരാമര്‍ശം അവധിക്കാല ബെഞ്ച്‌ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചിനുശേഷം കേസ്‌ അന്വേഷണത്തില്‍ മെല്ലപ്പോക്കാണെന്ന്‌ ഇടക്കാല റിപ്പോര്‍ട്ട്‌ പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പന്‍ സ്രാവുകളിലേക്ക്‌ അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയില്‍നിന്ന്‌ കൊള്ളയടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്‌ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW