Sunday, March 15, 2026 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

പരാജയത്തിലെ യാഥാര്‍ഥ്യം സി.പി.എം. മറച്ചുവയ്‌ക്കുന്നു: സണ്ണി ജോസഫ്‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച്‌ വൈകിവന്ന വിലയിരുത്തലില്‍പ്പോലും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്‌ക്കാനാണു സി.പി.എം നേതൃത്വം ശ്രമിച്ചതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, അഴിമതി ഭരണം, ശബരിമല സ്വര്‍ണക്കൊള്ള, അക്രമരാഷ്‌ട്രീയം എന്നിവയ്‌ക്കെതിരേയുമുള്ള ജനവിധിയാണ്‌ തെരഞ്ഞെടുപ്പിലുണ്ടായത്‌. ബി.ജെ.പിയും എസ്‌.ഡി.പി.ഐയുമായി പ്രകടമായ സഖ്യത്തിലേര്‍പ്പെടുകയും അതിനുവേണ്ടി വോട്ട്‌ തിരിമറി നടത്തുകയും ചെയ്‌തത്‌ സി.പി.എമ്മാണ്‌. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ജില്ലയായ കണ്ണൂരില്‍ കണക്കുനിരത്തി യു.ഡി.എഫ്‌ നേതാക്കള്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ്‌ ചൂണ്ടിക്കാട്ടി.
തൃശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോ ജനപ്രതിനിധികളോ ആരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ജീവനുണ്ടെങ്കില്‍ ബി.ജെ.പിയില്‍ ചേരുകയില്ലെന്നും അവര്‍ പരസ്യമായി വ്യക്‌തമാക്കിയിട്ടുണ്ട്‌. ബി.ജെ.പിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത്‌ പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണു കോണ്‍ഗ്രസ്‌ കണ്ടത്‌. ആ തെറ്റ്‌ തിരുത്താന്‍ അവിടത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തയാറാകുമെന്നാണു വിശ്വാസം. കോണ്‍ഗ്രസിനോട്‌ അവര്‍ ആത്മാര്‍ത്ഥതയും വിശ്വാസ്യതയും പുലര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു. പോകാത്തവരെപ്പോലും ബി.ജെ.പിയിലേക്കു പോയെന്നു ചിത്രീകരിച്ച്‌ കൊട്ടിഘോഷിക്കുന്നത്‌ സി.പി.എമ്മിന്റെ രാഷ്‌ട്രീയ കുടിലതന്ത്രമാണ്‌. സന്ദീപ്‌ വാര്യര്‍ ബി.ജെ.പി വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരേ സി.പി.എം. നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW