Sunday, March 15, 2026 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

കെറ്റാമലോണ്‍ കേസ്‌: എഡിസണ്‍ ബാബുവിനെതിരേ എന്‍.സി.ബി. കുറ്റപത്രം

കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബു പ്രതിയായ കെറ്റാമെലോണ്‍ ഡാര്‍ക്‌ വെബ്‌ ലഹരിശൃംഖലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ എന്‍.സി.ബി. എഡിസണ്‍ ഒന്നാംപ്രതിയായ കേസില്‍ സുഹൃത്ത്‌ അരുണ്‍ തോമസ്‌, സന്ദീപ്‌ സജീവ്‌, ഹരികൃഷ്‌ണന്‍ അജി എന്നിവരും പ്രതികളാണ്‌. ഒളിവില്‍ കഴിയുന്ന യു.കെ. മലയാളി സന്ദീപ്‌ സജീവാണ്‌ മാരക ലഹരിമരുന്നായ എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകളുടെ ഉറവിടമെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി.
ജൂലൈയില്‍ ഓപ്പറേഷന്‍ മെലണ്‍ എന്ന പേരില്‍ കൊച്ചി എന്‍.സി.ബി. യൂണിറ്റ്‌ നടത്തിയ നീക്കത്തിലാണു രാജ്യാന്തര ലഹരിക്കടത്തിലെ മലയാളി ബന്ധം പുറത്തായത്‌. രാജ്യത്തിന്‌ അകത്തും പുറത്തും കുപ്രസിദ്ധമായ കെറ്റാമെലോണ്‍ എന്ന ഡാര്‍ക്‌ വെബ്‌ ഡ്രഗ്‌ കാര്‍ട്ടലിന്റെ ഉടമയായിരുന്നു മൂവാറ്റുപുഴക്കാരന്‍ എഡിസന്‍ ബാബു.
കേരളത്തിലേക്കെത്തുന്ന പോസ്‌റ്റല്‍ പാഴ്‌സലുകളെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണു വഴിത്തിരിവായത്‌. കോവിഡിനുശേഷം ജോലി നഷ്‌ടപ്പെട്ട എഡിസന്‍ ബാബു 2023 ലാണു കെറ്റമെലോണ്‍ എന്ന പേരില്‍ ലഹരിയിടപാട്‌ വ്യാപിപ്പിച്ചത്‌. പിടിയിലാകുന്നതുവരെ 1300-ലേറെ ലഹരിപാഴ്‌സലുകളാണു രാജ്യത്തിനകത്തും പുറത്തും വിതരണം ചെയ്‌തത്‌. കെറ്റമെലോണ്‍ വഴി വിതരണം ചെയ്‌തത്‌ 500-ലേറെ പാഴ്‌സലുകള്‍. എഡിസനായി എത്തിയ 280 എല്‍.എസ്‌.ഡി. സ്‌റ്റാംപുകളാണ്‌ ആദ്യം എന്‍.സി.ബി. പിടികൂടിയത്‌. പിന്നീട്‌ മൂവാറ്റുപുഴയിലെ വീടിനുള്ളിലെ ഡ്രഗ്‌ ലാബില്‍നിന്ന്‌ കണ്ടെത്തിയത്‌ 847 എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും. യുകെയില്‍നിന്നാണ്‌ എഡിസന്‌ എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകള്‍ എത്തിയിരുന്നത്‌. യു.കെ. മലയാളി സന്ദീപായിരുന്നു വിതരണക്കാരന്‍. കെറ്റമീന്‍ വാങ്ങിയിരുന്നത്‌ ഇന്ത്യയില്‍നിന്നുതന്നെ. പ്രദീപ്‌ ഭായ്‌ എന്നയാളായിരുന്നു വിതരണക്കാരന്‍. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. യു.കെ. മലയാളി സന്ദീപ്‌ സജീവ്‌ ചേന്ദമംഗലം സ്വദേശിയാണ്‌. ഓസ്‌ട്രേലിയയിലെ താമസക്കാരനാണ്‌ മറ്റൊരു പ്രതിയായ ഹരികൃഷ്‌ണന്‍ അജി ജവാസ്‌. വാഴക്കാല സ്വദേശിയായ ഹരികൃഷ്‌ണനാണ്‌ ലഹരിയിടപാടുകളിലൂടെ ലഭിച്ച ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി എഡിസന്‌ കൈമാറുന്നത്‌.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW