Sunday, March 15, 2026 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

ക്വീന്‍സ്‌ വോക്‌ വേയില്‍ മത്സരയോട്ടം; മൂന്നുകാറുകള്‍ പോലീസ്‌ പിടിച്ചെടുത്തു

കൊച്ചി: നഗരത്തിലൂടെ രാത്രിയില്‍ ഉഗ്രശബ്‌ദത്തില്‍ ചീറിപ്പാഞ്ഞ കാറുകള്‍ക്കെതിരേ പോലീസ്‌ നടപടി. ക്വീന്‍സ്‌ വോക്‌ വേയില്‍ മത്സരയോട്ടം നടത്തിയ മൂന്നുകാറുകള്‍ സെന്‍ട്രല്‍ പോലീസ്‌ പിടിച്ചെടുത്തു. ഉഗ്രശബ്‌ദം പുറപ്പെടുവിക്കാന്‍ അനധികൃത സൈലന്‍സറുകളാണു കാറില്‍ ഘടിപ്പിച്ചിരുന്നത്‌. ഇതില്‍നിന്നു തീയും പുറത്തുവന്നിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രൂപമാറ്റം വരുത്തിയതടക്കം കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി.
ഉടമകള്‍ക്കെതിരേ കേസെടുത്ത്‌ ലൈസന്‍സടക്കം സസ്‌പെന്‍ഡ്‌ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം മറ്റൊരു കാറും പിടിച്ചെടുത്തിരുന്നു. ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സമാനമായ നിരവധി വാഹനങ്ങളാണു കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളില്‍ ചീറിപ്പായുന്നത്‌. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണു പോലീസിന്റെ തീരുമാനം.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW