-->
നടി മാളവിക നായരുടെ അമ്മ സുചിത്ര സേതുമാധവന്‍ അന്തരിച്ചു. അമ്മയുടെ മരണവിവരം മാളവിക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 56 വയസ്സായിരുന്നു. റിട്ടയേര്‍ഡ് ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസിന്റെയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് അദ്ധ്യാപികയായിരുന്ന പരേതനായ പ്രെഫ. ബേബി ജി. നായരുടെയും മകളാണ്. ഭര്‍ത്താവ് സേതുമാധവന്‍ നായര്‍. നിഖില്‍ നായര്‍ മകനാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍.
തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നാണ് അമ്മയുടെ വിയോഗവാര്‍ത്ത പങ്കുവച്ച് മാളവിക കുറിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങളും നടി പങ്കുവച്ചു.