Saturday, March 14, 2026 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.19 PM

എനിക്കിത് പ്രധാനപ്പെട്ടതാണ്, ചെറിയ കാര്യങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി മാറുന്നത്; ചിത്രങ്ങളുമായി നിവേദ തോമസ്

nivetha-thomas
photo-www.instagram.com/i_nivethathomas/

ബാലതാരമായി മലയാള സിനിമയ്ക്ക് പരിചിതയായതാണ് നിവേദ തോമസ് . എന്നാല്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വ്യത്യസ്ത രീതിയില്‍ സാരി ഡ്രാപ്പ് ചെയ്ത്, തലയില്‍ മുല്ലപ്പൂവൊക്കെ ചൂടിയ ചിത്രങ്ങളാണ് നിവേദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോകളെക്കാള്‍ ആകര്‍ഷണമാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഇങ്ങനെയുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ തനിക്ക് കിട്ടുന്ന സന്തോഷം എന്താണ് എന്നാണ് ക്യാപ്ഷനില്‍ നിവേദ തോമസ് പറയുന്നത്.

സാധാരണ പറയുന്നതിലും കൂടുതലായി എനിക്കിന്ന് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പതിവിലും വേഗത്തില്‍ മുടി കെട്ടി, കണ്ണുകള്‍ക്കിട്ട മേക്കപ് ടെക്ക്‌നിക്കളി കുറച്ചുകൂടെ നന്നായി, സാരിയുടുക്കുന്നതില്‍ ബിരുദധാരിയായി, എന്നിട്ട് എന്റെ കുറച്ച് ഫോട്ടോകള്‍ എടുത്തു തരാന്‍ ഒരാളോട് പറയുകയും ചെയ്തു.

എന്തുകൊണ്ടാണ് ഇത് ഇത്രയും പ്രധാനപ്പെട്ടതായി മാറുന്നത്. ഇതൊരു വലിയ കാര്യമൊന്നും അല്ല. പക്ഷേ പിന്നീട് ഞാന്‍ ചിന്തിച്ചപ്പോള്‍, ജീവിതം എന്നത് ചെറിയ ചെറിയ കാര്യങ്ങളുടെ ഒരു വലിയ യൂണിറ്റാണ്, അതാണ് പിന്നീടൊരു വലിയ ഓര്‍മയായി മാറുന്നത്, അതാണ് നമ്മുടെ ആകെ മൊത്തമുള്ള ജീവിതവും. അതുകൊണ്ടുതന്നെ ഇത് എനിക്ക് പ്രധാനപ്പെട്ടതാണ്. ഇത് വായിക്കുന്ന ചിലര്‍ക്ക്, ഹേയ് ഇത് എനിക്കും തോന്നിയിട്ടുള്ള കാര്യമാണ് എന്ന് തോന്നുന്നത് എനിക്ക് സന്തോഷം തരുന്ന ഒന്നുകൂടെയാണ്. അത് തിരിച്ചറിയുക, സന്തോഷിക്കുക- ഒരു ചെറിയ കാര്യം എന്നാണ് നിവേദ തോമസ് പറയുന്നത്.

ജയറാം, മോഹന്‍ലാല്‍, കമല്‍ ഹാസന്‍, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ എല്ലാം മകളായി അഭിനയിച്ചു എന്ന ക്രെഡിറ്റുള്ള നടിയാണ് നിവേദ തോമസ്, മികച്ച റോളുകള്‍ക്ക് വേണ്ടി ശാരീകിമായി ഏത് മാറ്റത്തിനും തയ്യാറാണ് എന്ന് 35 എന്ന ചിത്രത്തിലൂടെ നടി തെളിയിച്ചതാണ്. രണ്ട് കുട്ടികളുടെ അമ്മയായി അതി ഗംഭീര അഭിനയമാണ് 35 ല്‍ നിവേദ കാഴ്ചവച്ചത്. നിരവധി പ്രശംസകളും അംഗീകാരങ്ങളും ഈ സിനിമയ്ക്ക് വേണ്ടി നിവേദ തോമസിനെ തേടിയെത്തുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW