-->
കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. സേവ് ബോക്‌സിന്റെ ബ്രാന്റ് അംബാസഡറായിട്ട് ജയസൂര്യയ്ക്ക് കരാര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ തട്ടിപ്പില്‍ ജയസൂര്യയ്ക്ക് പങ്കുണ്ടോ എന്നാണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് നടനെ കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യുന്നത്.
സേവ് ബോക്‌സ് എന്ന ബെറ്റിംഗ് ആപ്പിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പുകള്‍ നടന്നതായിട്ടാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തേ 43 ലക്ഷത്തിന്റെ തട്ടിപ്പ് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിരുന്നോ എന്ന ഇ.ഡി. അന്വേഷണം വരികയായിരുന്നു. ഏതെങ്കിലും വിധത്തില്‍ ഈ തട്ടിപ്പുമായി ജയസൂര്യയ്ക്ക് ബന്ധമുണ്ടോ, അറിയാമായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.