Monday, March 16, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.39 PM

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി ; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

uploads/news/2025/12/818028/sengar.jpg

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ വലിയ ശ്രദ്ധ നേടിയ ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ജയിലില്‍ തുടരും. സെന്‍ഗാറിന് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജീവപര്യന്തം തടവ് മരവിപ്പിച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി തിരുത്തിയത്. സിബിഐ മുമ്പോട്ട് വെച്ച വാദം സുപ്രീംകോടതി ശരി വെയ്ക്കുകയായിരുന്നു.

സുപ്രീംകോടതി മൂന്നംഗ ബഞ്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. 2017ലെ ഉന്നാവ് ബലാത്സംഗ കേസില്‍ പുറത്താക്കപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം തടവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ജാമ്യം നല്‍കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ രംഗത്ത് വരികയായിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹൈക്കോടതി വിധിയില്‍ വാദംകേള്‍ക്കേണ്ടതു​ണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ഈ വാദത്തിനിടയില്‍ സെന്‍ഗാറിന്റെ അഭിപ്രായം കൂടി തേടും. ഇതു കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം വരു. അതേസമയം. സെന്‍ഗാര്‍ ഇപ്പോഴും ജയിലിലാണ്. മറ്റൊരു കേസില്‍ സെന്‍ഗാര്‍ ജയിലിലാണ്. അതുകൊണ്ടു തന്നെ ജയിലില്‍ ഇറങ്ങാനാകില്ല. കേസില്‍ അതിജീവിതയ്ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമെന്നും വിലയിരുത്തി.

ഡിസംബര്‍ 23-നായിരുന്നു ഡല്‍ഹി ഹൈക്കോടതി സെന്‍ഗാറിന് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. 2019 ഡിസംബറില്‍ ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു സിബിഐ കേസില്‍ 10 വര്‍ഷം തടവ് അനുഭവിക്കുന്നതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരും. 15 വയസ്സ് പോലുമില്ലാത്ത പെണ്‍കുട്ടിയെ ക്രുരമായ ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് സെന്‍ഗാറിനെ ശിക്ഷിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW