Sunday, March 15, 2026 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.07 AM

ഭൗതിക, മത വിദ്യാഭ്യാസം നല്‍കി സമസ്‌ത സമൂഹത്തെ വാര്‍ത്തെടുത്തു: കുഞ്ഞാലിക്കുട്ടി

uploads/news/2025/12/817942/29k4.jpg

കാസര്‍ഗോഡ്‌: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടു ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ച്‌ അഭിമാനിക്കാന്‍ വകയുണ്ടാക്കിയാണ്‌ സമസ്‌ത ഒരു നൂറ്റാണ്ട്‌ പിന്നിടുന്നതെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി. സമസ്‌ത അധ്യക്ഷന്‍ സയ്ിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്‌ത ശതാബ്‌ദി യാത്രയ്‌ക്ക്‌ കാസര്‍ഗോഡ്‌ തളങ്കരയില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്ുകയായിരുന്നു അദ്ദേഹം.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസം കൂടി നല്‍കി ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ്‌ സമസ്‌ത രാജ്യത്തിന്‌ നല്‍കിയ ഏറ്റവും വലിയ സംഭാവന. സമസ്‌തയുടെ വളര്‍ച്ചയ്‌ക്ക്‌ കെട്ടുറപ്പുള്ള സംഘശക്‌തിയുണ്ട്‌. ആര്‌ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും സമസ്‌തയുടെ കെട്ടുറപ്പിന്‌ പോറല്‍ ഏല്‍പ്പിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിലപാടുകള്‍ പറയുന്ന സമസ്‌തക്ക്‌ ഒരാളുടെ മുമ്പിലും ഭയപ്പെടേണ്ടതില്ലെന്ന്‌ ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്‌്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പ്രവാചകന്‍ തെളിയിച്ച പാതയിലാണ്‌ സമസ്‌തയുടെ പ്രയാണം. മുത്തലാഖ്‌ മുതല്‍ വഖഫ്‌ വിഷയങ്ങളില്‍ വരെ സമസ്‌തക്ക്‌ കൃത്യമായ നിലപാടുണ്ട്‌. ഇവയ്‌ക്കെല്ലാം ജനാധിപത്യം സംരക്ഷിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
സമസ്‌ത ജില്ലാ പ്രസിഡന്റ്‌ ത്വാഹ അഹമ്മദ്‌ മൗലവി അല്‍ അഹ്‌സരി അധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ പ്രസിഡന്റ്‌ ത്വാഖാ അഹമ്മദ്‌ അല്‍ അസ്‌ഹരി അധ്യക്ഷതവഹിച്ചു. സയ്ിദ്‌ കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്ിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ തലപ്പാവണിയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ. അബ്‌ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. എം.എസ്‌ തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ജാഥാ ഡയറക്‌ടര്‍ കെ. ഉമര്‍ ഫൈസി മുക്കം ആമുഖ ഭാഷണം നടത്തി. സയ്ിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശതാബ്‌ദി സന്ദേശം നല്‍കി.
സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ യു.എം അബ്‌ദുറഹ്‌മാന്‍ മുസ്‌ ലിയാര്‍, ജാഥാ കോര്‍ഡിനേറ്റര്‍ അബ്‌ദുസലാം ബാഖവി വടക്കേക്കാട്‌, കേന്ദ്ര മുശാവറ അംഗങ്ങളായ അസ്‌ഗറലി ഫൈസി പട്ടിക്കാട്‌, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ശരീഫ്‌ ബാഖവി വേശാല, ജാഥാ ഉപനായകന്‍ സയ്ിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്‌, എ.കെ.എം അഷ്‌റഫ്‌, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്‌ദുല്‍ മജീദ്‌ ബാഖവി തളങ്കര, യഹിയ തളങ്കര, പി.കെ ഫൈസല്‍, കല്ലട്ര മായിന്‍ ഹാജി, സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്‌ദുസലാം ദാരിമി ആലംപാടി, ബഷീര്‍ ദാരിമി തളങ്കര എന്നിവര്‍ പ്രസംഗി

Ads by Google
Monday 29 Dec 2025 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW