-->
തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണന്‍ ഇന്നു തിരുവനന്തപുരത്ത്. വൈകിട്ട് ഏഴിനു വിമാനമിറങ്ങുന്ന ഉപരാഷ്‌ട്രപതി 7.20ന് പാളയം എല്‍.എം.എസ്. കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്‌റ്റില്‍ മുഖ്യാതിഥിയാകും. ലോക്‌ഭവനിലാണ് ഉപരാഷ്‌ട്രപതിക്കു രാത്രിതാമസം.
30ന് രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93-ാമത് ശിവഗിരി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തിരികെ ഹെലികോപ്‌ടറില്‍ തിരുവനന്തപുരത്ത് എത്തി 12.05ന് മാര്‍ ഈവാനിയോസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 1.25ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും.