-->
തിരുവനന്തപുരം: പിറന്നാള്‍ ആഘോഷിക്കുന്ന എ.കെ. ആന്റണിക്ക് ആശംസകള്‍ നേര്‍ന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെയും സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. കെപി.സി.സി ആസ്‌ഥാനത്ത് കോണ്‍ഗ്രസ് സ്‌ഥാപകദിനാഘോഷ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആന്റണിക്കു ജന്മദിനാശംസ നേര്‍ന്ന് ഇവരുടെ ഫോണ്‍ സന്ദേശം വന്നത്. കെപി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥിന്റെ ഫോണിലേക്കു വിളിച്ചായിരുന്നു ദേശീയനേതാക്കളുടെ ആശംസ. അതിനുശേഷം ദീപാദാസ് മുന്‍ഷിയും വി.എം. സുധീരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും കെപി.സി.സി ഭാരവാഹികള്‍ക്കുമൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് എ.കെ. ആന്റണി ആഘോഷം പങ്കിട്ടു.