Sunday, March 15, 2026 Last Updated 38 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.07 AM

മുനമ്പം ഭൂമി കേസ്‌: താമസക്കാര്‍ക്ക്‌ നോട്ടീസ്‌ നല്‍കാതെ ഭൂമി വഖഫ്‌ രജിസ്‌റ്ററില്‍ ചേര്‍ത്തു

uploads/news/2025/12/817938/29k9.jpg

കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നത്തില്‍ താമസക്കാര്‍ക്കു നോട്ടീസ്‌ നല്‍കാതെ, ഭൂമി വഖഫ്‌ രജിസ്‌റ്ററില്‍ ചേര്‍ത്തെന്നു വിവരാവകാശരേഖ. വഖഫ്‌ ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ വീഴ്‌ചയുണ്ടായെന്നു വ്യക്‌തമാക്കുന്നതാണിത്‌. നടപടി വഖഫ്‌ നിയമത്തിന്റെ ലംഘനമെന്നു ചൂണ്ടിക്കാട്ടി മുനമ്പം സമരസമിതി.
മുനമ്പം ഭൂമിത്തര്‍ക്കം സംബന്ധിച്ച കേസ്‌ ജനുവരി 27-ന്‌ സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കേയാണ്‌ നിര്‍ണായക വിവരാവകാശരേഖ സമരസമിതിക്കു ലഭിച്ചത്‌. താമസക്കാര്‍ക്കു നോട്ടീസ്‌ നല്‍കാതെയാണു ഭൂമി രജിസ്‌റ്ററില്‍ ചേര്‍ത്തതെന്നാണ്‌ വഖഫ്‌ ബോര്‍ഡിന്റെതന്നെ വിവരാവകാശനിയമപ്രകാരമുള്ള മറുപടി.
ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ്‌ ഫറൂഖ്‌ കോളജില്‍നിന്നു മാത്രമാണ്‌ വിശദീകരണം തേടിയതെന്നു വഖഫ്‌ ബോര്‍ഡ്‌ സമ്മതിക്കുന്നു. സുപ്രീം കോടതി വിധികളുടെയും വഖഫ്‌ നിയമത്തിന്റെയും ലംഘനം ഇതോടെ വ്യക്‌തമായെന്നു സമരസമിതി ചൂണ്ടിക്കാട്ടി.
വിവരാവകാശരേഖ വഖഫ്‌ ട്രിബ്യൂണലിനു മുന്നില്‍ നിര്‍ണായക തെളിവായി ഉപയോഗിക്കാന്‍ കഴിയുമെന്നു സമിതി പ്രതീക്ഷിക്കുന്നു.
മുനമ്പം വഖഫ്‌ ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
മുനമ്പം അന്വേഷണ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നും വ്യക്‌തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ വഖഫ്‌ സംരക്ഷണവേദി നല്‍കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി നടപടി.

Ads by Google
Monday 29 Dec 2025 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW