Sunday, March 15, 2026 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

ദേശീയഗാനം വീണ്ടും തെറ്റിച്ച്‌ കോണ്‍ഗ്രസ്‌

തിരുവനന്തപുരം: കെ.പി.സി.സി. ആസ്‌ഥാനത്തു നടന്ന കോണ്‍ഗ്രസ്‌ സ്‌ഥാപക ദിനാഘോഷത്തില്‍ ദേശീയഗാനം തെറ്റിച്ച്‌ ആലപിച്ച്‌ നേതാക്കള്‍. തുടക്കത്തിലുള്ള 'ജനഗണമന' എന്നതിനുപകരം 'ജനഗണമംഗള' എന്നു പാടിയാണ്‌ നേതാക്കള്‍ വീണ്ടും അബദ്ധത്തില്‍ച്ചാടിയത്‌. തെറ്റ്‌ തിരിച്ചറിയാതെ എല്ലാവരും ഏറ്റുപാടുകയും ചെയ്‌തു.
എ.കെ. ആന്റണി, ദീപാദാസ്‌ മുന്‍ഷി, വി.എം. സുധീരന്‍, എം. വിന്‍സെന്റ്‌, പി.സി. വിഷ്‌ണുനാഥ്‌ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയിലാണ്‌ സംഭവം. മുമ്പ്‌ പൊതുപരിപാടിക്കിടെ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട്‌ രവിയും ഈ പരിപാടിയില്‍ ഉണ്ടായിരുന്നു.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW