Sunday, March 15, 2026 Last Updated 38 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

ലിറ്റില്‍കൈറ്റ്‌സ്‌ ക്യാമ്പുകള്‍ക്ക്‌ തുടക്കമായി

തിരുവനന്തപുരം: ആധുനിക കാലത്ത്‌ ശാസ്‌ത്രീയമായി കാലാവസ്‌ഥാ നിര്‍ണയം സാധ്യമാകുന്നത്‌ എങ്ങനെയെന്നും കാലാവസ്‌ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെങ്ങനെയെന്നും സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകള്‍ സ്വയം തയ്യാക്കിക്കൊണ്ട്‌ 14804 കുട്ടികള്‍ പങ്കെടുക്കുന്ന ലിറ്റില്‍ കൈറ്റ്‌സ്‌ ഉപജില്ലാ ക്യാമ്പുകള്‍ക്ക്‌ സംസ്‌ഥാനത്ത്‌ തുടക്കമായി. കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്റ്‌ ടെക്‌നോളജി ഫോര്‍ എഡ്യക്കേഷന്‍ (കൈറ്റ്‌) സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിട്ടുള്ള 2248 ലിറ്റില്‍കൈറ്റ്‌സ്‌ യൂണിറ്റുകളില്‍ അംഗങ്ങളായ 2.08 ലക്ഷം കുട്ടികളില്‍ നിന്നും അവരുടെ സ്‌കൂള്‍ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്‌ 225 കേന്ദ്രങ്ങളിലായി നടക്കുന്ന ദ്വിദിനസബ്‌ജില്ലാ ക്യാമ്പുകളില്‍ പ്രോഗ്രാമിംഗ്‌, അനിമേഷന്‍ വിഭാഗങ്ങളില്‍ പങ്കെടുക്കുന്നത്‌.
താപനില, മര്‍ദ്ദം, കാറ്റിന്റെ വേഗത, ഈര്‍പ്പം തുടങ്ങിയവ നല്‍കി കാലാവസ്‌ഥ പ്രവചിക്കുന്ന സംവിധാനം കുട്ടികള്‍ ക്യാമ്പില്‍ സ്വന്തമായി നിര്‍മിക്കുന്നുണ്ട്‌. അതോടൊപ്പം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിലെ പ്രധാനപ്പെട്ടൊരു ഉപകരണമായ ടെംപറേച്ചര്‍ ഗ്വേജ്‌ സ്‌കൂളുകള്‍ക്ക്‌ കൈറ്റ്‌ ലഭ്യമാക്കിയ റോബോട്ടിക്‌ കിറ്റിലെ എല്‍.ഡി.ആര്‍. സെന്‍സര്‍ മൊഡ്യൂള്‍, സെര്‍വോ മോട്ടോര്‍, ആര്‍ഡിനോ തുടങ്ങിയവ ഉപയോഗിച്ച്‌ തയ്യാറാക്കുന്നു. തുടര്‍ന്ന്‌ കാറ്റിന്റെ ശക്‌തി നിര്‍ണയിക്കുന്നതിനുള്ള ഡിജിറ്റല്‍ അനിമോമീറ്റര്‍, ദിശ നിര്‍ണയിക്കുന്ന വിന്‍ഡ്‌ വെയ്‌ന്‍ തുടങ്ങിയ ഉപകരണങ്ങളും കുട്ടികള്‍ സ്വന്തമായി തയ്യാറാക്കുന്നു. അനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ സ്വതന്ത്ര ദ്വിമാന അനിമേഷന്‍ സോഫ്‌റ്റ്‌വെയറായ ഓപ്പണ്‍ ടൂണ്‍സ്‌ ഉപയോഗിച്ച്‌ റോട്ടേറ്റ്‌ അനിമേഷന്‍, ഇന്‍-ബെറ്റ്‌വീന്‍ ഫ്രെയിം അനിമേഷന്‍, ലിപ്‌സിങ്കിംഗ്‌, ട്വീനിങ്‌, സ്‌പെഷ്യല്‍ ഇഫക്‌ട്‌സ്‌ തുടങ്ങിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി അനിമേഷന്‍ ഷോര്‍ട്ട്‌ ഫിലിമുകളും ബ്ലെന്‍ഡര്‍ സോഫ്‌റ്റ്‌വെയറില്‍ ത്രിഡി മോഡലുകളും ക്യാമ്പില്‍ വെച്ച്‌ തയ്യാറാക്കും. ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്‌മാര്‍ട്ട്‌ കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ വരെ സജ്‌ജമാക്കാനുള്ള അഡ്വാന്‍സ്‌ഡ്‌ റോബോട്ടിക്‌ കിറ്റുകള്‍ 2026 ജനുവരി മുതല്‍ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കുമെന്ന്‌ ക്യാമ്പില്‍ ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട്‌ കൈറ്റ്‌ സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്‌ പറഞ്ഞു.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW