Sunday, March 15, 2026 Last Updated 38 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രയ്‌ക്കു സമാപനം

കാസര്‍ഗോഡ്‌: സമസ്‌ത അധ്യക്ഷന്‍ സയ്ിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിച്ച സമസ്‌ത ശതാബ്‌ദി സന്ദേശ യാത്ര കര്‍ണാടകയിലെ മംഗളുരുവില്‍ സമാപിച്ചു. സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമയുടെ ഒരു നൂറ്റാണ്ട്‌ ചരിത്രം അടയാളപ്പെടുത്തി മൂന്ന്‌ സംസ്‌ഥാനങ്ങളിലൂടെ നടന്ന യാത്ര 18 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ മംഗളുരുവില്‍ സമാപിച്ചത്‌.
കഴിഞ്ഞ 18ന്‌് സമസ്‌ത ജനറല്‍ സെക്രട്ടറി പ്ര?ഫ. കെ. ആലിക്കുട്ടി മുസ്ലിയാരില്‍ നിന്ന്‌ സമസ്‌തയുടെ പതാക ഏറ്റുവാങ്ങി 19 ന്‌ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ്‌ സന്ദേശ യാത്ര ആരംഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ഈസ്‌റ്റ്‌, മലപ്പുറം വെസ്‌റ്റ്‌, പാലക്കാട്‌, തമഴ്‌നാട്ടിലെ നീലഗിരി, വയനാട്‌, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, കര്‍ണാടകയിലെ മംഗളൂരു ജില്ലകളിലായി 18 കേന്ദ്രങ്ങളിലായി പ്രൗഢോജ്വല സ്വീകരണമാണ്‌ സന്ദേശ യാത്രക്ക്‌ ലഭിച്ചത്‌.
കാസര്‍ഗോഡ്‌ കുണിയയില്‍ 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കുന്ന സമസ്‌ത നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ സന്ദേശവുമായാണ്‌ 10 ദിവസത്തെ സന്ദേശ യാത്ര സംഘടിപ്പിച്ചത്‌. സമസ്‌തയുടെ ആശയ ആദര്‍ശ പ്രചാരണം, വിദ്യാഭ്യാസ പദ്ധതികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, നൂറാം വാര്‍ഷിക പദ്ധതികള്‍ തുടങ്ങിയവ ജാഥയില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം.പിമാര്‍, എല്‍.എല്‍.എമാര്‍ തുടങ്ങിയവരും വിവിധ ജാതി, മത വിഭാഗങ്ങളില്‍പെട്ടവരും സന്ദേശയാത്രയുടെ പൊതുവേദികളിലെത്തി.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW