Sunday, March 15, 2026 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

ലോക്‌ഭവന്‍ സെക്രട്ടറി: വാസുകിയും വീണാ മാധവനും പരിഗണനയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ പുതിയ സെക്രട്ടറിയെ ഉടന്‍ നിയമിക്കും. മൂന്നു സീനിയര്‍ ഉദ്യോഗസ്‌ഥരുടെ പേരുകള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌ഭവനിലേക്കു കൈമാറി. സഹകരണ സെക്രട്ടറി വീണാ മാധവന്‍, ഗവ. സെക്രട്ടറി വാസുകി എന്നിവര്‍ അടങ്ങുന്ന പട്ടികയാണ്‌ കൈമാറിയത്‌.
ലോക്‌ഭവന്‍ അഡീ. ചീഫ്‌ സെക്രട്ടറി ദേവേന്ദ്ര ധോദാവത്ത്‌ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. അഡീ. ചീഫ്‌ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്‌ഥന്‍ ഗവര്‍ണറുടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത്‌ ദേവേന്ദ്ര ധോദാവത്തിലൂടെ ആദ്യമായിരുന്നു. രാജസ്‌ഥാന്‍ സ്വദേശിയായ ഡോ. ധോദാവത്ത്‌ 1993 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനാണ്‌.
എംബി.ബി.എസ്‌. ബിരുദധാരിയായ ഇദ്ദേഹം കേരളത്തിലും ഡല്‍ഹിയിലും ഡെപ്യൂട്ടേഷനില്‍ രാജസ്‌ഥാനിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്‌.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW