-->
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷ ആഘോഷത്തിനു കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നും എന്നാല്‍ അമിത നിയന്ത്രണം ഉണ്ടാകില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ബോംബ് സ്‌ക്വാഡ് അടക്കമുള്ള പരിശോധനകള്‍ നാളെ മുതല്‍ ആരംഭിക്കും.
കഴിഞ്ഞതവണത്തേതിനേക്കാള്‍ കൂടുതല്‍ ആളുകളെ ഫോര്‍ട്ട് കൊച്ചിയില്‍ പ്രതീക്ഷിക്കുന്നു. വെളിച്ചവും മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു സ്‌ഥലങ്ങളിലായാണ് ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കുന്നത്. തൃക്കാക്കര ഉള്‍പ്പെടെ എറണാകുളം നഗരത്തില്‍ മറ്റു സ്‌ഥലങ്ങളിലും സമാനമായ പാപ്പാഞ്ഞി കത്തിക്കലുണ്ട്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും പുതുവത്സര ആഘോഷം നടക്കും. ഇവിടെയെല്ലാം അതതു ഡിവിഷനുകളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.