-->
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ' ജന നായകന്‍'. മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തില്‍ വച്ച് ഡിസംബര്‍ 27നായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. മലേഷ്യയിലെ തന്റെ പ്രിയപ്പെട്ട ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ്.
"ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾക്ക് എപ്പോഴും സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല. പക്ഷേ ശക്തനായ ഒരു ശത്രു നിങ്ങൾക്ക് വേണം. ശക്തനായ എതിരാളിയുണ്ടാകുമ്പോഴേ നിങ്ങൾ ശക്തരാവുകയുള്ളൂ.
ചെറിയ സഹായമോ സദ്പ്രവൃത്തിയോ ഭാവിയിൽ ഗുണം ചെയ്യും. ആരേയും ബുദ്ധിമുട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്. അപ്പോൾ, 2026 ൽ ചരിത്രം ആവർത്തിക്കും. ജനങ്ങൾക്കുവേണ്ടി അതിനെ സ്വാഗതം ചെയ്യാൻ നമുക്ക് തയ്യാറാകാം. നന്ദി, മലേഷ്യ".- വിജയ് പറഞ്ഞു.
അതേസമയം ജന നായകൻ ഓഡിയോ ലോഞ്ച് പരിപാടി മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. മലേഷ്യയിൽ ഏറ്റവും കൂടുതൽപ്പേർ പങ്കെടുത്ത പരിപാടി എന്ന നേട്ടമാണ് 'ജന നായകൻ' ഓഡിയോ ലോഞ്ചിന്റെ പേരിൽ കുറിക്കപ്പെട്ടത്.
'കുട്ടി സ്റ്റോറി' പറഞ്ഞും 'ദളപതി കച്ചേരി' പാട്ടിന് ചുവടുവെച്ചും ആരാധകർക്കൊപ്പം സെൽഫി വിഡിയോ ചിത്രീകരിച്ചുമൊക്കെയാണ് വിജയ് ആരാധകർക്കൊപ്പം സന്തോഷം പങ്കുവച്ചത്. ശ്രീലങ്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ തമിഴ് ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ എന്നും വിജയ് പറഞ്ഞു.
നിരവധി തമിഴ് സിനിമകൾ മലേഷ്യയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ നൻപർ അജിത്തിന്റെ ബില്ല പോലും ഇവിടെയാണ് ചിത്രീകരിച്ചത്. എന്റെ കാവലൻ, കുരുവി എന്നീ ചിത്രങ്ങളും ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഈ പരിപാടി സാധ്യമാക്കാൻ സഹായിച്ച മലേഷ്യൻ സർക്കാരിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു."- വിജയ് കൂട്ടിച്ചേർത്തു.