Sunday, March 15, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

എം.ടിയുടെ ഓര്‍മ്മകളില്‍ തുഞ്ചന്‍പറമ്പിലെ വീട്‌

തിരൂര്‍: എം.ടി.വാസുദേവന്‍ നായരുടെ സ്‌മൃതികള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഭവനം തുഞ്ചന്‍പറമ്പിലുണ്ട്‌. എം.ടിയുടെ നിര്യാണത്തിന്‌ ഒരാണ്ടു തികയുമ്പോഴും ശോകമൂകമാണീ ഭവനം. തുഞ്ചന്‍പറമ്പിലെത്തിയാല്‍ എം.ടി. താമസിക്കുന്നതും കൂടി ക്കാഴ്‌ചകള്‍ നടത്തുന്നതുമെല്ലാം ഈ വീട്ടില്‍ വച്ചായിരുന്നു. തുഞ്ചന്‍ സ്‌മാരക മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നതും ഈ വീട്ടില്‍വച്ചു തന്നെ. സാദരം എം.ടി. പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ്‌ അവസാനമായി അദ്ദേഹം ഈ വീട്ടില്‍ വന്നത്‌. തൂത്തുവാരാന്‍ മാത്രമാണ്‌ ഇപ്പോള്‍ ഈ വീട്‌ തുറക്കുന്നത്‌. കോട്ടയ്‌ക്കലിലെ ലീനാ ഗ്രൂപ്പ്‌ ചെയര്‍മാന്‍ യു. അച്ചുവാണ്‌ എം.ടിക്ക്‌ താമസിക്കാന്‍ തുഞ്ചന്‍പറമ്പില്‍ ഈ വീട്‌ നിര്‍മിച്ചുനല്‍കിയത്‌. തുഞ്ചന്‍പറമ്പിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‌ അടുത്ത തുഞ്ചന്‍ ഉത്സവത്തിന്‌ എം.ടിയുടെ നാമകരണം നടത്താന്‍ ട്രസ്‌റ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. തുഞ്ചന്‍പറമ്പിന്റെ വടക്കുകിഴക്കു ഭാഗത്ത്‌ എം.ടിയുടെ സ്‌മാരകത്തിന്‌ സര്‍ക്കാര്‍ ഫണ്ട്‌ നീക്കിവച്ചിട്ടുണ്ട്‌.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW