Sunday, March 15, 2026 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

ശബരിമല വരുമാനം 332.77 കോടി

ശബരിമല: മണ്ഡലകാല തീര്‍ഥാടനവേളയില്‍ ശബരിമലയില്‍ വരുമാനം 332.77 കോടി രൂപ. കഴിഞ്ഞ 26 വരെയുള്ള കണക്കാണിത്‌. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്‌.
തിരക്കുള്ള ദിവസങ്ങളില്‍ പോലും സുഖദര്‍ശനം ഉറപ്പാക്കിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍ പറഞ്ഞു. ആദ്യ ഒരു ദിവസം മാത്രമായിരുന്നു ആശയക്കുഴപ്പം. ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ച്‌ കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
40 ദിവസം 30 ലക്ഷത്തിലേറെ ഭക്‌തര്‍ ദര്‍ശനം നടത്തി. സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. പരാതികള്‍ അപ്പപ്പോള്‍ പരിഹരിച്ചു. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. അതിനാല്‍ കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. അരവണ പ്രസാദം ആദ്യം മുപ്പതും നാല്‍പതും നല്‍കിയിരുന്നു. പിന്നീടത്‌ ഇരുപതും പത്തും ആയി. ഇതില്‍ ഭക്‌തര്‍ക്കുണ്ടായ നിരാശ പരിഹരിക്കാന്‍ ബോര്‍ഡ്‌ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌.
നട അടയ്‌ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉത്‌പാദനം വര്‍ധിപ്പിക്കും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത്‌ എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്‌നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക്‌ ജനുവരി 20ന്‌ ശേഷം തപാല്‍മാര്‍ഗം അയയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 29ന്‌ നടക്കുന്ന ബോര്‍ഡ്‌ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 29ന്‌ തിരുവനന്തപുരത്ത്‌് വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്‌, കാനപാത വഴിയുള്ള പ്രശ്‌നങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW