-->
തിരുവനന്തപുരം: എന്‍. സുബ്രഹ്‌മണ്യത്തിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പിച്ചിച്ചീന്തുകയാണെന്നു കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. സര്‍ക്കാരും തെളിയിച്ച അതേ പാതയിലൂടെയാണു പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍നിന്നു പകര്‍ത്തിയ ചിത്രം പ്രചരിപ്പിച്ചതിനു വീട് വളഞ്ഞാണ് സുബ്രഹ്‌മണ്യത്തെ അറസ്‌റ്റ് ചെയ്‌തത്. ശബരിമല സ്വര്‍ണക്കൊള്ള മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും എത്രമാത്രം ഉലയ്‌ക്കുന്നുണ്ടെന്നതിനു തെളിവാണ് ഈ പരാക്രമങ്ങള്‍. പോറ്റിയെ കേറ്റിയേ എന്ന പാട്ടിനെതിരേ സി.പി.എം. ഉറഞ്ഞുതുള്ളിയെങ്കിലും ജനരോഷം ഭയന്നു പിന്മാറി. അതേ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കള്‍ക്കെതിരേ നടപടിയില്ല എന്നത് സി.പി.എം- ബി.ജെ.പി. അന്തര്‍ധാരയുടെ തെളിവാണ്- സണ്ണി ജോസഫ് പറഞ്ഞു.