Wednesday, March 18, 2026 Last Updated 40 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 08.41 AM

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ: കോര്‍പറേഷന്‍ ആവശ്യപ്പെടട്ടേയെന്ന് വി.കെ പ്രശാന്ത്

vk-prasanth, r-sreelekha, vattiyoorkavu, mla, office

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും നേര്‍ക്കുനേര്‍. ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് വി.കെ പ്രശാന്തിനോട് ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടു. ഇന്നലെ ഫോണിലൂടെയാണ് കൗണ്‍സിലര്‍ സ്ഥലം എംഎല്‍എയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിലവില്‍ ശാസ്തമംഗലത്തുള്ള കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാല്‍ ഈ മുറി ചെറുതാണെന്നും എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്. കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

വാടക കരാര്‍ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ ഒഴിഞ്ഞ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഈ അവസരത്തിലാണ് എംഎല്‍എ ഓഫിസ് ഒഴിപ്പിക്കാന്‍ കൗണ്‍സിലര്‍ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Ads by Google
Ads by Google
TRENDING NOW