Wednesday, March 18, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 08.02 AM

ചിറ്റൂരില്‍ ആറ് വയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍: തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

palakkad, 6, year, old, boy, missing, updates

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളില്‍ പരിശോധന നടത്തും. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഏഴ് മണിയോടെ അഗ്‌നിരക്ഷാസേനയുടെ തിരച്ചില്‍ പുനരാരംഭിക്കും. ചിറ്റൂര്‍ മേഖലയില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനൊപ്പം പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. ഒടുവില്‍ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും പരിശോധന ആരംഭിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW