Sunday, March 15, 2026 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.51 AM

തങ്കഅങ്കി പ്രഭയില്‍ സന്നിധാനം; ഇന്ന്‌ മണ്ഡലപൂജ

uploads/news/2025/12/817781/1.jpg

ശബരിമല: വ്രതാനുഷ്‌ഠാനത്തിന്റെ തണല്‍ തീര്‍ത്ത പൂങ്കാവനത്തില്‍ ശരണഘോഷപ്രിയന്‌ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു. ഇന്ന്‌ മണ്ഡലപൂജ. രാവിലെ 10.10 നും 11. 30 നും മധ്യേ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജ നടക്കും.
പുണ്യദര്‍ശനത്തിന്റെ സുകൃതമേറ്റുവാങ്ങി തങ്ക അങ്കി ചാര്‍ത്തിയ കനക വിഗ്രഹം ദര്‍ശിച്ചു ഭക്‌തര്‍ ദീപാരാധന തൊഴുതു. 41 നാള്‍ നീണ്ടു നിന്ന മണ്ഡലകാല തിര്‍ത്ഥാടനത്തിന്‌ ഇന്ന്‌ മണ്ഡലപൂജ കഴിയുന്നതോടെ സമാപനമാകും. ഇന്നലെ രാത്രി മല കയറിയ തീര്‍ത്ഥാടകര്‍ ഇന്ന്‌ മണ്ഡല പൂജയ്‌ക്ക് ശേഷമെ മലയിറങ്ങൂ. സന്ധ്യയ്‌ക്ക് ശേഷം സന്നിധാനത്ത്‌ തീര്‍ത്ഥാടകരുടെ തിരക്ക്‌ വര്‍ധിച്ചിരുന്നു. 41 നാള്‍ തുടര്‍ച്ചയായി ജോലി ചെയ്‌ത ദേവസ്വം ജീവനക്കാരില്‍ നല്ലൊരു ഭാഗവും മടങ്ങിത്തുടങ്ങി.
മകരവിളക്ക്‌ ഉത്സവത്തിനു നടതുറക്കാന്‍ ഇനി രണ്ട്‌ ദിവസത്തെ ഇടവേളയേ ഉള്ളൂ. മകരവിളക്ക്‌ തീര്‍ത്ഥാടനത്തിനും മകരജ്യോതി ദര്‍ശനം സുഗമമാക്കാനുമുള്ള മുന്നൊരുക്കങ്ങളിലാണ്‌ സര്‍ക്കാര്‍, ദേവസ്വം, പോലീസ്‌ അധികൃതര്‍. ക്ഷേത്രം അടച്ചിരിക്കുന്ന രണ്ടു ദിവസങ്ങളിലും അപ്പം, അരവണ നിര്‍മാണം തുടരും. സന്നിധാനത്തേക്കും കടകളിലേക്കും ആവശ്യത്തിനു സാധനങ്ങള്‍ എത്തിക്കുന്ന തിരക്കുമൂലം ട്രാക്‌ടര്‍ തൊഴിലാളികള്‍ക്കും ഈ രണ്ട്‌ ദിവസം വിശ്രമില്ലാത്തതാണ്‌. മരാമത്ത്‌ വിഭാഗം അറ്റകുറ്റപ്പണികള്‍ പലതും ചെയ്‌തുതീര്‍ക്കും.

Ads by Google
Saturday 27 Dec 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW