Sunday, March 15, 2026 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.50 AM

തൃപ്പൂണിത്തുറ നഗരസഭ: പി.എല്‍. ബാബു ചെയര്‍മാന്‍, രാധികാ വര്‍മ വൈസ്‌ ചെയര്‍മാന്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയില്‍ അഡ്വ.പി.എല്‍. ബാബു ചെയര്‍മാനും രാധികാ വര്‍മ വൈസ്‌ ചെയര്‍മാനും. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പിലാണ്‌
നഗരസഭയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി.യുടെ ചെയര്‍പഴ്‌സണ്‍ അധികാരത്തിലെത്തിയത്‌.
53 അംഗ കൗണ്‍സിലില്‍ ബി.ജെ.പിക്ക്‌ 21 അംഗങ്ങളാണ്‌ ഉള്ളത്‌. അവര്‍ എല്ലാവരുടെയും വോട്ട്‌ ചെയര്‍പഴ്‌സണ്‍ സ്‌ഥാനത്തേക്ക്‌ മത്സരിച്ച പി.എല്‍. ബാബുവിന്‌ ലഭിച്ചു. കെ.ടി അഖില്‍ദാസായിരുന്നു 20 അംഗങ്ങളുള്ള സി.പി.എമ്മിന്റെ ചെയര്‍പഴ്‌സണ്‍ സ്‌ഥാനാര്‍ഥി. പക്ഷേ, അഖിലിന്‌ 18 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. സി.പി.എം. കൗണ്‍സിലര്‍മാരായ ഒ.കെ. ഹരിഹരന്‍, ബിന്ദു ശൈലേന്ദ്രന്‍ എന്നിവരുടെ വോട്ടുകള്‍ അസാധുവായി. 12 അംഗങ്ങളുള്ള കോണ്‍ഗ്രസ്‌ സി.എം. ഷാജിയെ ചെയര്‍പഴ്‌സണ്‍ സ്‌ഥാനത്തേക്ക്‌ മത്സരിപ്പിച്ചെങ്കിലും 12 വോട്ടോടെ മൂന്നാം സ്‌ഥാനത്തായി.
ഉച്ചകഴിഞ്ഞുനടന്ന വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അമ്പലം വാര്‍ഡില്‍നിന്നു വിജയിച്ച രാധികാ വര്‍മ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മില്‍നിന്ന്‌ ബിന്ദു ശൈലേന്ദ്രനും കോണ്‍ഗ്രസില്‍നിന്ന്‌ ശ്രീലത മധുസൂധനനുമായിരുന്നു എതിരാളികള്‍. തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളുടെയും സ്‌ഥാനാര്‍ഥികള്‍ക്ക്‌ കൃത്യം വോട്ടുകള്‍തന്നെ ലഭിച്ചു.
ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക്‌ നഗരസഭാ ഭരണം ലഭിക്കുകയായിരുന്നു. പ്രതിപക്ഷമായ സി.പി.എമ്മിന്‌ 20 അംഗങ്ങളാണുള്ളത്‌. ചെയര്‍പഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.അംഗങ്ങളായ ആരുടെയെങ്കിലും വോട്ട്‌ അസാധുവായാല്‍ ഫലം മറിച്ചാകുമായിരുന്നു. അതുകൊണ്ടു തന്നെ തൃപ്പൂണിത്തുറയിലെ ചെയര്‍പഴ്‌സണ്‍, വൈസ്‌ പഴ്‌സണ്‍ തെരഞ്ഞെടുപ്പ്‌ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Saturday 27 Dec 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW