-->
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ ഒമ്പതാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ഡോ. നിജി ജസ്‌റ്റിന് ലഭിച്ചത് 35 വോട്ടുകള്‍. എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി എം.എല്‍. റോസി 13 വോട്ടുകളും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പൂര്‍ണിമ സുരേഷ് എട്ടും വോട്ടുകള്‍ നേടി.
സ്വതന്ത്രരായി ജയിച്ച റാഫി ജോസും ഷോമി ഫ്രാന്‍സിസും യു.ഡി.എഫിനു വോട്ടുചെയ്‌തു. 56 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ്.- 33, എല്‍.ഡി.എഫ്. 13, എന്‍.ഡി.എ- എട്ട്, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വരണാധികാരിയായിരുന്നു. പത്തുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണം അവസാനിപ്പിച്ചാണ് തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എ.ഫ്. ഭരണത്തിലെത്തിയത്.
കിഴക്കുംപാട്ടുകരയില്‍നിന്ന് 614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഗൈനക്കോളജിസ്‌റ്റായ ഡോ. നിജി ജസ്‌റ്റിന്‍ കോര്‍പറേഷനിലേക്കു വിജയിച്ചത്. നിലവില്‍ ഡി. സി.സി. വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.പി.എമ്മിലെ ടി.ആര്‍ ഹിരണിനെതിരെ 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ. പ്രസാദ് ഡെപ്യൂട്ടി മേയര്‍ സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.