Sunday, March 15, 2026 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.50 AM

ശബരിമല കാനനപാതയില്‍ രണ്ട്‌ അയ്യപ്പഭക്‌തര്‍ കുഴഞ്ഞുവീണു മരിച്ചു

പീരുമേട്‌: ശബരിമല ദര്‍ശനത്തിന്‌ എത്തിയ രണ്ടു തീര്‍ഥാടകര്‍ കുഴഞ്ഞുവീണ്‌ മരിച്ചു. തമിഴ്‌നാട്ടിലെ കരൂര്‍, തഞ്ചാവൂര്‍ സ്വദേശികളാണ്‌ മരിച്ചത്‌.
സത്രത്തും പുല്ലുമേട്‌ സീതക്കുളത്തിനു സമീപവുമാണു സംഭവം. കരൂര്‍ സ്വദേശി ബാലാജി (43)യാണ്‌ സത്രത്തില്‍ മരിച്ചത്‌. രാവിലെ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ പാസ്‌ എടുത്തശേഷം കാനനപാതയിലൂടെ 500 മീറ്ററോളം നടക്കുമ്പോള്‍ ക്ഷീണംതോന്നി ഇരുന്നെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. വനംഉദ്യോഗസ്‌ഥരും ആരോഗ്യവകുപ്പ്‌ ജീവനക്കാരും വിവരം അറിഞ്ഞ്‌ സ്‌ഥലത്തെത്തി പരിശോധിച്ചു. എന്നാല്‍, ഇതിനിടെ മരണം സംഭവിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.
സത്രം സീതക്കുളത്തിനുസമീപം തഞ്ചാവൂര്‍ സ്വദേശി ബി. രാജകുമാറാ (52)ണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌. പുല്ലുമേട്ടില്‍ നിന്നുമുള്ള പോലീസും ആരോഗ്യവകുപ്പ്‌ ജീവനക്കാരും സ്‌ഥലത്തെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്‌ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹം കുമളി പോലീസിന്റെ ഇന്‍ക്വസ്‌റ്റിനുശേഷം പോസ്‌റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

Ads by Google
Saturday 27 Dec 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW