Sunday, March 15, 2026 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.50 AM

ഔദ്യോഗിക ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി; ചിത്രം പുറത്ത്‌

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ്‌ ആംബുലന്‍സിന്റെ ഉദ്‌ഘാടന ചടങ്ങിലാണ്‌ പ്രതി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്‌.
ബംഗളുരുവിലെ സ്വര്‍ണക്കടയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പോറ്റിയാണ്‌ ആംബുലന്‍സ്‌ പോലീസിന്‌ സംഘടിപ്പിച്ചു നല്‍കിയത്‌. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വേളയില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നില്‍ക്കുന്നതും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ഹസ്‌തദാനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്‌.
വിഷയം വിവാദമായതോടെ കഴിഞ്ഞ ദിവസം സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരണവുമായി രംഗത്തെത്തി. പുറത്തുവന്ന ചിത്രങ്ങളില്‍ ഒന്ന്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഉപയോഗിച്ച്‌ നിര്‍മിച്ച വ്യാജ ചിത്രമാണെന്നും, രണ്ടാമത്തെ ചിത്രത്തിന്റെ നിജസ്‌ഥിതി ഉടന്‍ പുറത്തുവരുമെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാല്‍, പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌ ഇടത്‌ പക്ഷത്തെ പ്രതിരോധത്തിലാക്കി. സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍ എന്നിവര്‍ക്കൊപ്പം വിവിധ രാഷ്‌ട്രീയ നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മുമ്പും പ്രചരിച്ചിരുന്നു.
ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നില്‍ക്കുന്ന ചിത്രം പരാമര്‍ശിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും മറ്റ്‌ ഇടത്‌ നേതാക്കളുമാണ്‌ ഈ പോര്‍മുഖം തുറന്നത്‌. രണ്ട്‌ മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റുമാര്‍ കേസില്‍ അറസ്‌റ്റിലായ പശ്‌ചാത്തലത്തിലായിരുന്നു ഇത്‌. ഇതിനിടെയാണ്‌ ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ പിന്തുണയില്‍ പോലീസിനു കിട്ടിയ ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌.

Ads by Google
Saturday 27 Dec 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW