Friday, March 20, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 12.26 PM

തൃശൂരില്‍ മേയറായി ചുതലയേറ്റ് നിജി ജസ്റ്റിന്‍ ; ലാലി ജയിംസും കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്തു

uploads/news/2025/12/817643/niji-justine.jpg

തൃശൂര്‍: പരസ്യമായ പോരിനും വാഗ്വാദത്തിനും ഇടയില്‍ തൃശൂരില്‍ മേയറായി നിജി ജസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ അടക്കം 35 പേരുടെ പിന്തുണ നേടിയാണ് നിജി ജസ്റ്റിന്‍ തെരെഞ്ഞടുക്കപ്പെട്ടത്. കോണ്‍ഗ്രസിന് ഇത് വലിയ വിജയമാണ്. ഗുരുതരമായി വിമര്‍ശനം ഉന്നയിച്ച ലാലി ജയിംസും കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്തു.

നേരത്തേ നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരേ ലാലി ജയിംസ് പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മേയര്‍ സ്ഥാനത്തിന് പണം നല്‍കിയെന്നായിരുന്നു നേരത്തേ ലാലി ജയിംസിന്റെ ആരോപിച്ചത്. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്ന് ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു.

മേയര്‍ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചു. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാര്‍ട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളില്‍ നിജി ജസ്റ്റിന്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ചുകൊണ്ട് പാര്‍ട്ടിയും നിജിയും രംഗത്ത് വരികയായിരുന്നു. ലാലി ജയിംസിനെതിരേ പാര്‍ട്ടി നടപടിയെടുക്കുമെന്നും ടാജറ്റ് പറഞ്ഞു.

ലാലി ജയിംസിന്റെ ആരോപണത്തിന് എതിരേ മേയര്‍ സ്ഥാനാര്‍ത്ഥി നിജി ജസ്റ്റിനും രംഗത്ത് വന്നിരുന്നു. വിവാദങ്ങളില്‍ മറുപടി പറയേണ്ടത് നേതൃത്വമാണെന്നും കൂട്ടുത്തരവാദിത്വത്തോടെ മുമ്പോട്ട് പോകുമെന്നും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ടെന്നും നിരവധി സമരങ്ങളിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും പൊതു പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായിരുന്ന ആളാണ് താനെന്നും അവര്‍ പറഞ്ഞു. നിജി ജസ്റ്റിന്‍ മേയറായത് പണം നല്‍കിയാണെന്നും തനിക്ക് പണം ഇല്ലാത്തതിനാലാണ് സ്ഥാനം നഷ്ടമായതെന്നും പറഞ്ഞു.

നാല് തവണ കൗണ്‍സിലറായി വിജയിച്ച ലാലി ജെയിംസിന്റെ പേര് കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഡോ. നിജി ജസ്റ്റിനെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. പത്തുവര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കോര്‍പ്പറേഷന്റെ ഭരണം വാങ്ങിയത്. മേയര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി വിപ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 26 Dec 2025 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW