-->
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി ഹൈക്കോടതിയെ സമീപിച്ചു. താന്‍ ൈഡ്രവര്‍ മാത്രമായിരുന്നെന്നും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ തന്നെയാണ് തനിക്കെതിരെയും ചുമത്തിയിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് കിട്ടിയ ആനുകൂല്യം തനിക്ക് കിട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്‌ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കെതിരേ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. ഇതുപ്രകാരം മാര്‍ട്ടിന്‍ അടക്കമുള്ള പ്രതികള്‍ നിലവില്‍ ജയിലിലാണ്.