-->
കൊല്ലം: രാജ്യത്ത് ക്രിസ്‌മസ് കരോളിനെപ്പോലും വര്‍ഗീയവല്‍കരിച്ച് കടന്നാക്രമണങ്ങള്‍ നടക്കുകയാണെന്നും ഈ പ്രവണത കേരളത്തിലേക്കും വ്യാപിക്കുകയാണെന്നും സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊല്ലം സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ നടന്ന ക്രിസ്‌മസ് ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ആഘോഷങ്ങളില്‍ പങ്കുചേരുകയെന്ന കടമയാണ് സി.പി.എം. നിര്‍വഹിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാവ് പി.കെ. ഗുരുദാസന്‍, എസ്. ജയമോഹന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.