Sunday, March 15, 2026 Last Updated 38 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയഷന്റെ കണക്കിനെതിരേ സംവിധായകന്‍

കൊച്ചി: ഈ വര്‍ഷം തിയറ്ററില്‍ മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നടപടിയില്‍ വിയോജിപ്പുമായി 'നരിവേട്ട'യുടെ സംവിധായകന്‍ അനുരാജ്‌ മനോഹര്‍.
'പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ വിധിയില്‍ ഈ വര്‍ഷം പതിനഞ്ചു സിനിമകള്‍മാത്രമാണു ലാഭകരം. ഈ വിധി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌'-അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ലോക, തുടരും, എമ്പുരാന്‍, ഡിയസ്‌ ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ, കളങ്കാവല്‍, എക്കോ, ദ്‌ പെറ്റ്‌ ഡിറ്റക്‌ടീവ്‌, പ്രിന്‍സ്‌ ആന്‍ഡ്‌ ഫാമിലി, പൊന്മാന്‍, പടക്കളം, ബ്രോമന്‍സ്‌ എന്നിവയാണ്‌ അസോസിയേഷന്‍ പുറത്തുവിട്ട ലാഭസിനിമകള്‍. ഈ വര്‍ഷം റിലീസായ 184 മലയാളസിനിമകളില്‍ മികച്ച കളക്ഷന്‍ നേടിയത്‌ 15 എണ്ണംമാത്രമാണെന്നും നിര്‍മാതാക്കള്‍ക്കു നഷ്‌ടമായത്‌ 360 കോടിയെന്നും പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പറഞ്ഞിരുന്നു. സിനിമ ഒരു വ്യവസായമാണെന്നും സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണെന്നു മൈക്ക്‌ കെട്ടി വിളിച്ചുകൂവുന്നവര്‍ ഇതിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുകയാണെന്നും അനുരാജ്‌ പറഞ്ഞു. 'നരിവേട്ട' ലാഭകരമായ സിനിമയാണ്‌. അക്കൗണ്ട്‌ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണ്‌. ഓരോ സിനിമയും ഓരോ പോരാട്ടമാണ്‌. അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ, ചവിട്ടിമെതിക്കരുത്‌-അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മേയില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു 'നരിവേട്ട'.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW